എത്ര വില കൂടുതലാണെന്ന് പറഞ്ഞാലും ഭാവിലേക്ക് ഒരു സമ്പാദ്യം എന്ന നിലയിൽ നമ്മൾ വാങ്ങി സൂക്ഷിക്കാറുള്ളത് സ്വർണം തന്നെയായിരിക്കുമല്ലേ. എന്നാൽ ഇനി അത് സാധിക്കില്ല. ഒരാളുടെ കൈവശം സൂക്ഷിക്കാവുന്ന സ്വർണ്ണത്തിനുമുണ്ട് പരിധി. സ്ത്രീകള്‍ക്ക് സ്വർണം സൂക്ഷിക്കുന്നതിന് രണ്ടു തരം പരിധികളാണ് നിശ്ചയിച്ചിരിക്കുന്നത്. പരിധിയിൽ അധികം സ്വർണം കൈവശം ഉണ്ടെങ്കിൽ അധിക ടാക്സ് അടക്കേണ്ടി വരും. സ്വർണം വാരിക്കൂട്ടുന്നതിന് മുൻപ് ഈ പരിധികളെ പറ്റി അറിഞ്ഞിരിക്കണം.
വിവാഹിതരായ സ്ത്രീകള്‍ക്ക് 500 ഗ്രാം സ്വര്‍ണാഭരണം വരെ രേഖയില്ലാതെ സൂക്ഷിക്കാം. അവിവാഹിതരായ യുവതികള്‍ക്ക് 250 ഗ്രാം ആഭരണം വരെ ആകാം. പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വര്‍ണമേ കൈവശം സൂക്ഷിക്കാൻ സാധിക്കൂ. വ്യക്തികളുടെ കൈയിൽ ഈ അളവിലും കൂടുതല്‍ സ്വർണം കണ്ടെത്തിയാൽ അതിന് രേഖ ഉണ്ടായിരിക്കണം.
പരിധിക്കപ്പുറം സ്വർണം സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അവയ്ക്ക് നികുതി അടക്കേണ്ടി വരും. സ്വര്‍ണം ആഭരണമായി വാങ്ങുന്നവര്‍ ജിഎസ്ടിയെ കുറിച്ച് അറിയണം. ആഭരണം വാങ്ങുന്ന വേളയില്‍ സ്വര്‍ണത്തിന് മാത്രമല്ല, ആഭരണം നിര്‍മിച്ചതിനുള്ള പണിക്കൂലിയും ജിഎസ്ടിയും നല്‍കണം. സ്വര്‍ണത്തിന്റെ തൂക്കം, പണിക്കൂലി എന്നിവയ്ക്ക് വേണ്ടി വരുന്ന തുകയുടെ മൂന്ന് ശതമാനമാണ് നികുതിയായി നല്‍കേണ്ടത്. കുറഞ്ഞ പണിക്കൂലിയില്‍ വരുന്ന ആഭരണത്തിന്റെ നികുതിയും കുറയും.
അതുമാത്രമല്ല, പരിധി വിട്ട് സ്വര്‍ണം കൈവശമുണ്ടെന്ന് കണ്ടെത്തിയാല്‍ ഏത് പണം ഉപയോഗിച്ചാണ് ഇവ വാങ്ങിയത് എന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വരും. സര്‍ക്കാര്‍ നിശ്ചയിച്ച പരിധിക്ക് താഴെയുള്ള സ്വര്‍ണം ആണ് അന്വേഷണ ഉദ്യോഗസ്ഥര്‍ റെയ്ഡിനിടെ കണ്ടെത്തുന്നതെങ്കില്‍ അവ കണ്ടുകെട്ടാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ സ്വർണം വാങ്ങുന്നതിന് മുൻപ് സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്വർണ പരിധിയെ പറ്റി അറിഞ്ഞിരിക്കണം.
Content Highlights: There are two ways in which gold can be kept by women. Married women can keep up to 500 grams of gold jewelery without registration. Unmarried women can wear up to 250 grams of jewellery