വരുന്നത് മാന്ദ്യകാലം, 10 വർഷം കൊണ്ട് സമ്പന്നനാവാൻ ഇത് ചെയ്യൂ; ഉപദേശവുമായി 'റിച്ച് ഡാഡ് പുവർ ഡാഡ്' എഴുത്തുകാരൻ

നേരത്തെ തന്നെ 'റിച്ച് ഡാഡ്സ് പ്രോഫസി, ഫേക്ക്, ഹു സ്റ്റോൾ മൈ പെൻഷൻ' എന്നി പുസ്തകങ്ങളിലും അദ്ദേഹം സാമ്പത്തിക മാന്ദ്യ സാധ്യത പ്രവചിച്ചിരുന്നു.

dot image

ലോകപ്രശസ്തമായ പുസ്തകമാണ് 'റിച്ച് ഡാഡ് പുവർ ഡാഡ്' എന്നത്. അമേരിക്കൻ എഴുത്തുകാരനും സാമ്പത്തിക വിദഗ്ധനുമായ റോബർട്ട് കിയോസ്‌കിയാണ് വർഷങ്ങൾക്ക് മുമ്പ് ഈ പുസ്തകം രചിച്ചത്. നിരവധി ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത പുസ്തകം ആഗോള തലത്തിൽ തന്നെ ഏറ്റവും വിറ്റഴിച്ച കൃതികളിൽ ഒന്നാണ്.

അമേരിക്കയിൽ ഗ്രേറ്റർ ഡിപ്രഷൻ എന്നറിയപ്പെടുന്ന വലിയ സാമ്പത്തിക മാന്ദ്യം വരാൻ പോവുകയാണെന്നും ഇതിൽ നിന്ന് രക്ഷനേടാൻ ചില കാര്യങ്ങൾ ചെയ്യാനും റോബർട്ട് കിയോസ്‌കി ഉപദേശിക്കുന്നുണ്ട്. വർദ്ധിച്ചു വരുന്ന കടം, തൊഴിലില്ലായ്മ, റിട്ടയർമെന്റ് അക്കൗണ്ടുകൾ എന്നിവ കാരണം ഗ്രേറ്റർ ഡിപ്രഷൻ ഉണ്ടായേക്കുമൊണ് അദ്ദേഹം പറയുന്നത്.

ഇതിൽ നിന്ന് രക്ഷനേടാൻ സ്വർണത്തിലും വെള്ളിയിലും ബിറ്റ്‌കോയിനിലും ഇപ്പോൾ തന്നെ നിക്ഷേപിക്കാനാണ് റോബർട്ട് കിയോസ്‌കി ഉപദേശിക്കുന്നത്. 2035 ൽ വെറും പത്തുവര്‍ഷംകൊണ്ട് ഇവയുടെ മൂല്യം കുതിച്ചുയരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. 'നിങ്ങൾ ഇതുവരെ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും എളുപ്പമുള്ള പണം' ആയിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു.

റോബർട്ടിന്റെ പ്രവചന പ്രകാരം 2035 ൽ പത്തുവർഷം കൊണ്ട് ബിറ്റ്‌കോയിൻ മൂല്യം ഒരു മില്യൺ ഡോളറിലധികം ആവുമെന്നും സ്വർണം ഔൺസിന് (ഏകദേശം 31 ഗ്രാം) 30,000 ഡോളർ ആവും. വെള്ളി ഒരു നാണയത്തിന് 3000 ഡോളർ ആവുമെന്നും അദ്ദേഹം പ്രവചിക്കുന്നുണ്ട്. ഇന്നത്തെ വിപണി മൂല്യം വെച്ച് ഇന്ത്യൻ രൂപയിൽ ബിറ്റ് കോയിന് 8.5 കോടി രൂപയും സ്വർണത്തിന് ഔൺസിന് 25 ലക്ഷവും വെള്ളിക്ക് 2.5 ലക്ഷവും ആവുമെന്നാണ് പ്രവചനം.

നിലവിൽ ഒരു ബിറ്റ്‌കോയിന് 84000 ഡോളറും സ്വർണം ഒരൗൺസിന് 3328 ഡോളറും വെള്ളി 32.48 ഡോളറുമാണ് വില( ഇന്ത്യൻ രൂപ യഥാക്രമം 73 ലക്ഷം, 2.8 ലക്ഷം, 3000 രൂപ). ഏപ്രിൽ 19ന് പങ്കുവെച്ച ഒരു ട്വീറ്റിലാണ് അദ്ദേഹം സാമ്പത്തിക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നേരത്തെ തന്നെ 'റിച്ച് ഡാഡ്സ് പ്രോഫസി, ഫേക്ക്, ഹു സ്റ്റോൾ മൈ പെൻഷൻ' എന്നി പുസ്തകങ്ങളിലും അദ്ദേഹം സാമ്പത്തിക മാന്ദ്യ സാധ്യത പ്രവചിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച 'റിച്ച് ഡാഡ്‌സ് പ്രോഫസി'യിൽ, റോബര്‍ട്ട് കിയോസാക്കി ഓഹരി വിപണി തകർച്ച പ്രവചിച്ചിരുന്നു. ആ പ്രവചനം ഇപ്പോൾ സത്യമാവുകയാണെന്നാണ് അദ്ദേഹം പറയുന്നത്. 'എന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിച്ച ആളുകൾ ഇന്ന് നന്നായി പ്രവർത്തിക്കുന്നു,അങ്ങനെ ചെയ്യാത്തവരെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്.' എന്നും റോബർട്ട് ട്വീറ്റിൽ പറയുന്നു.

ഈ കാലയളവിനെ ഒരു അപൂർവ അവസരമായിട്ടാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്, ഇപ്പോൾ വേണ്ട തീരുമാനം എടുക്കാതെ ഭയന്ന് മാറി നിൽക്കുന്നവർ ഏറ്റവും വലിയ പരാജിതരായി മാറിയേക്കാമെന്നും റോബർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.

Content Highlights : Rich Dad Poor Dad author offer advice Greater Depression coming, do this to become rich in 10 years

dot image
To advertise here,contact us
dot image