ഇന്ത്യൻ ടീമിന് പുതിയ ബാറ്റിങ് പരിശീലകൻ; പീറ്റേഴ്‌സണോ സിതാൻഷു കൊട്ടക്കിനോ സാധ്യത

ബാറ്റിങ് പരിശീലകനായി അഭിഷേക് നായര്‍ ഉണ്ടെങ്കിലും വലിയ റോളുകൾ അദ്ദേഹത്തിനില്ല

dot image

ഓസ്ട്രേലിയക്കെതിരെയും മുമ്പും നടന്ന ഇന്ത്യയുടെ പരമ്പരയിലെ ബാറ്റിങ് നിരയുടെ മോശം പ്രകടനത്തിന് പിന്നാലെ പുതിയ ബാറ്റിങ് പരിശീലകനെ നിയമിക്കാന്‍ തയാറെടുക്കുകയാണ് ബിസിസിഐ. നിലവില്‍ ഗംഭീറിന് കീഴില്‍ സഹപരിശീലകനും ബാറ്റിങ് പരിശീലകനുമായി അഭിഷേക് നായരും ബൗളിങ് പരിശീലകനായി മോര്‍ണി മോര്‍ക്കലും ഫീല്‍ഡിംഗ് പരിശീലകനായി റിയാന്‍ ടെന്‍ ഡോഷെറ്റെയുമാണുള്ളത്.

ബാറ്റിങ് പരിശീലകനായി അഭിഷേക് നായര്‍ ഉണ്ടെങ്കിലും വലിയ റോളുകൾ അദ്ദേഹത്തിനില്ല. പലപ്പോഴും സഹ പരിശീലകന്റെ റോൾ മാത്രമാണ് അദ്ദേഹത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് ബാറ്റിങ് പരിശീലിപ്പിക്കാൻ മാത്രമായി ഒരു മുഴുനീള പരിശീലകനെ ബിസിസിഐ ആലോചിക്കുന്നത്.

മുമ്പ് രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായിരുന്നപ്പോള്‍ വിക്രം റാത്തോഡ് ആയിരുന്നു ബാറ്റിംഗ് പരിശീലകന്‍. ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം വിക്രം റാത്തോഡ് പിന്നീട് ദ്രാവിഡിനൊപ്പം രാജസ്ഥാന്‍ റോയല്‍സിന്‍റെ ബാറ്റിംഗ് പരിശീലകനായി നിയമിതനായിരുന്നു. ഈ സാഹചര്യത്തില്‍ ബാറ്റിംഗ് പരിശീലക സ്ഥാനത്തേക്ക് മികവ് തെളിയിച്ചൊരാളെ കണ്ടെത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്.

രാഹുല്‍ ദ്രാവിഡും രവി ശാസ്ത്രിയും മുഖ്യ പരിശീലകരായിരുന്നുപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ പരിശീലകരായി മികവ് കാട്ടിയ വിക്രം റാത്തോഡിനെയും ഭരത് അരുണിനെയും ആര്‍ ശ്രീധറെയും പോലുള്ളവരെയാണ സഹ പരിശീലകരാക്കിയതെങ്കില്‍ ഗംഭീര്‍ ഐപിഎല്‍ ടീമിലെ സഹപരിശീലകരെയാണ് തനിക്കൊപ്പം കൂടെ കൂട്ടിയത്.

അതിനിടെ ഇന്ത്യൻ ടീം ബാറ്റിംഗ് പരിശീലകനെ തേടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ പരിശീലക സ്ഥാനത്തേക്ക് താല്‍പര്യം അറിയിച്ച് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ രംഗത്തെത്തി. 2018ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പീറ്റേഴ്സണ്‍ നിലവില്‍ കമന്‍റേറ്ററാണ്. പീറ്റേഴ്സണുമായി ബിസിസിഐ ചർച്ചയ്‌ക്കൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

അതേ സമയം നിലവിൽ ഇന്ത്യൻ എ ടീമിന്റെ കോച്ചായ സിതാൻഷു കൊട്ടക്കിനെ ബാറ്റിംഗ് കോച്ചായി നിയമിക്കുന്നതിനുള്ള സാധ്യതകൾ ഇ ബിസിസിഐ ഗൗരവകരമായ പരിശോധിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം നവംബറിലെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ കൊട്ടക് ഇന്ത്യ എയുടെ മുഖ്യ പരിശീലകനായിരുന്നു.

Content Highlights: New batting coach for Indian team; kevin Pietersen or sitanshu kotak likely

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us