ചാംപ്യൻസ് ട്രോഫി ടീമിൽ ഇടം നഷ്ടമായെങ്കിൽ അത് ആ ഫോർമാറ്റിലെ മോശം പ്രകടനം കാരണം: സൂര്യകുമാർ യാദവ്

ടീമിൽ ഇടം പിടിക്കാത്തതിൽ വിഷമമൊന്നുമില്ലെന്നും ഇപ്പോൾ നടക്കുന്ന ടി 20 ടൂർണമെന്റിൽ മാത്രമാണ് ശ്രദ്ധയെന്നും സൂര്യ പറഞ്ഞു

dot image

ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടം ലഭിക്കാതെ പോയതിൽ പ്രതികരണവുമായി സൂര്യകുമാർ യാദവ്. നാളെ ആരംഭിക്കുന്ന ഇംഗ്ലണ്ടുമായുള്ള ടി 20 പരമ്പരയ്ക്ക് മുന്നോടിയുള്ള വാർത്ത സമ്മേളനത്തിലായിരുന്നു ചാംപ്യൻസ് ട്രോഫി ടീമിൽ ഇടം പിടിക്കാൻ പറ്റാതെ പോയതിൽ താരം പ്രതികരിച്ചത്. ഇടം പിടിക്കാത്തതിൽ വിഷമമൊന്നുമില്ലെന്നും ഇപ്പോൾ നടക്കുന്ന ടി 20 ടൂർണമെന്റിൽ മാത്രമാണ് ശ്രദ്ധയെന്നും സൂര്യ പറഞ്ഞു.

ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകനായിട്ടും ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടം ലഭിക്കാതെ പോയത് വിഷമമിപ്പിച്ചോ എന്ന ചോദ്യത്തോട് പ്രതികരിച്ച സൂര്യ ‘എന്തിനു വിഷമിക്കണം, ടീമിൽ സ്ഥാനം നഷ്ടമായെങ്കിൽ അതുപക്ഷേ തന്റെ പ്രകടനം മോശമായിപ്പോയതു കൊണ്ടാണെന്നും' വ്യക്തമാക്കി.

നിലവിലുള്ള ടീം ചാംപ്യൻസ് ട്രോഫി നേടാൻ തീർത്തും അർഹരാണെന്നും ആ ഫോർമാറ്റിൽ മറ്റുള്ളവരേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ച 15 പേരാണ് ടീമിലുള്ളത് എന്നും സൂര്യ പറഞ്ഞു. തനിക്ക് ഒരേ ഒരു വിഷമമുള്ളത് ഏകദിന ഫോർമാറ്റിൽ മികവ് പുലർത്താൻ കഴിയുന്നില്ല എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാംപ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ, മലയാളി താരം സഞ്ജു സാംസണിന് പുറമേ സൂര്യകുമാർ യാദവിനും ടീമിൽ ഇടം ലഭിച്ചിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാതിരുന്നതാണ് സഞ്ജുവിന് വിനയായതെങ്കിൽ, കളിച്ചെങ്കിലും പ്രകടനം മോശമായതാണ് സൂര്യയ്ക്ക് തിരിച്ചടിയായത്.അതിന് മുമ്പ് ഇന്ത്യയ്ക്ക് വേണ്ടി ഏകദിനങ്ങൾ കളിച്ചപ്പോഴും സൂര്യക്ക് തിളങ്ങാനായിരുന്നില്ല. ഇതുവരെ കളിച്ച 37 ഏകദിനങ്ങളിൽനിന്ന് 25.76 ശരാശരിയിൽ 773 റൺസാണ് സൂര്യയുടെ സമ്പാദ്യം.

Content Highlights: suryakumar yadav on champions trophy exclusion

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us