
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് അവസാനിച്ചതിന് പിന്നാലെ ടൂർണമെന്റിന്റെ ടീമിനെ ഐസിസി പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ ടീമിനെ കിരീടത്തിലേക്ക് നയിച്ച രോഹിത് ശർമയ്ക്ക് ഇടം പിടിക്കാനായിരുന്നില്ല. ചാംപ്യൻസ് ട്രോഫി റണ്ണേഴ്സ് അപ്പുകളായ ന്യൂസിലാൻഡ് ടീം നായകൻ മിച്ചൽ സാന്റനറെയാണ് ഐസിസിയുടെ ടൂർണമെന്റിന്റെ ടീമിൽ നായകനാക്കിയിരുന്നത്. ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടിയപ്പോയായിരുന്നു രോഹിത് തഴയപ്പെട്ടത് എന്നതും ശ്രദ്ധേയമായിരുന്നു.
എന്നാലിപ്പോള്‍ ചാംപ്യന്‍സ് ട്രോഫിയിലെ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കികൊണ്ടുള്ള ടീമിനെയാണ് ക്ലാര്‍ക്ക് തിരഞ്ഞെടുത്തുത്. ടീമിന്റെ ഓപ്പണറും രോഹിത് തന്നെയാണ്. രോഹിത്തിന്റെ മികച്ച ക്യാപ്റ്റന്‍സിയും ഫിയർലസ് ക്രിക്കറ്റുമാണ് ഇന്ത്യക്ക് ചാംപ്യന്‍സ് ട്രോഫി സമ്മാനിച്ചതെന്ന് ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു. പലയിടത്തുനിന്നും വിമർശനം നേരിട്ടിട്ടും നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താനുള്ള രോഹിതിന്റെ ഇച്ഛാശക്തിയെയും ക്ലാർക്ക് പ്രശംസിച്ചു.
ചാംപ്യൻസ് ട്രോഫിയിലെ അഞ്ചുമത്സരങ്ങളിൽ നിന്ന് 180 റൺസായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. സെഞ്ച്വറികളൊന്നുമില്ലെങ്കിലും വേഗത്തിൽ റൺസ് നേടി ടീമിനെ ട്രാക്കിലാക്കിയത് രോഹിതായിരുന്നു. രോഹിത്തിന്റെ വേഗത്തിലുള്ള 76 റൺസ് തന്നെയായിരുന്നു ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് തുണയായതും. ഫീൽഡിലും ക്യാപ്റ്റന്റെ മികച്ച തീരുമാനങ്ങൾ ഇന്ത്യയ്ക്ക് ഗുണം ചെയ്തിരുന്നു.
അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഇടം നേടാന്‍ സാധിച്ചിരുന്നില്ല. ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്നറാണ് ടീമിന നയിക്കുന്നത്. ന്യൂസിലന്‍ഡിന്റെ നാല് താരങ്ങളും അഫ്ഗാനിസ്ഥാന്റെ രണ്ട് താരങ്ങളും ടീമില്‍ ഇടം പിടിച്ചു. അതേസമയം ഓസ്ട്രേലിയ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളില്‍ നിന്നുള്ള ഒരു താരത്തിനും ഐസിസി സ്‌ക്വാഡില്‍ ഉള്‍പ്പെടാന്‍ സാധിച്ചില്ല.
അതേ സമയം ഐസിസിയുടെ ടീമില്‍ വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇടം പിടിച്ചിരുന്നു. 12-ാമനായി അക്സര്‍ പട്ടേലും ഐസിസി ടീമിലെത്തി. ന്യൂസിലന്‍ഡ് ടീമില്‍ നിന്ന് രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, സാന്റ്നര്‍, മാറ്റ് ഹെന്റി എന്നിവരും ടീമില്‍ ഉള്‍പ്പെട്ടു. മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ടീമില്‍ ഇടമുണ്ടായില്ല. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാന്‍, അസ്മത്തുള്ള ഒമര്‍സായ് എന്നിവരും ടീമിലെത്തി. ഓസ്ട്രേലിയ, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളില്‍ നിന്നുള്ള ഒരു താരത്തിനും ഐസിസി സ്‌ക്വാഡില്‍ ഉള്‍പ്പെടാന്‍ സാധിച്ചില്ല.
Content Highlights: michael Clarke champions trophy tournment eleven, rohit sharma captian