'മുംബൈയെ എഴുതി തള്ളാന്‍ വരട്ടെ, അവര്‍ തിരിച്ചുവരും'; പോംവഴി പറഞ്ഞുകൊടുത്ത് അമ്പാട്ടി റായുഡു

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടും ഗുജറാത്ത് ടൈറ്റന്‍സിനോടും പരാജയം വഴങ്ങിയ മുംബൈയുടെ അടുത്ത മത്സരം ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടാണ്.

dot image

കളിച്ച രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങി പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെ സ്ഥാനം പിടിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തിയാല്‍ മുംബൈയ്ക്ക് വിജയപാതയിലേക്ക് കടന്നുവരാനാകുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു.

അടുത്ത മത്സരങ്ങളില്‍ നമന്‍ ധിറിനെ മൂന്നാമനായി ഇറക്കണമെന്നാണ് അമ്പാട്ടി റായുഡുവിന്റെ നിര്‍ദേശം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടും ഗുജറാത്ത് ടൈറ്റന്‍സിനോടും പരാജയം വഴങ്ങിയ മുംബൈയുടെ അടുത്ത മത്സരം ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടാണ്.

'ഈ വര്‍ഷം മുംബൈയുടെ കയ്യില്‍ മികച്ച ടീമുണ്ട്. ഇപ്പോഴത്തെ അവസ്ഥയൊക്കെ മാറിമാറിയാന്‍ അധികം സമയമെടുക്കില്ല. അവരുടെ മികച്ച കളിക്കാരെ കൃത്യമായ പൊസിഷനിലും കോമ്പിനേഷനിലും ഇറക്കുന്നതിലാണ് ടീം ശ്രദ്ധിക്കേണ്ടത്. നമന്‍ ധിറിനെ മൂന്നാം സ്ഥാനത്തേക്കും ഹാര്‍ദിക് പാണ്ഡ്യയെ നിലവിലുള്ളതിനേക്കാള്‍ കുറച്ചുകൂടി മുന്‍പും ഇറക്കിയാല്‍ മുംബൈയുടെ ബാറ്റിങ് ലൈനപ്പ് ശക്തമാകും,' അമ്പാട്ടി റായുഡു പറഞ്ഞു.

ജസ്പ്രീത് ബുംറയുടെ അഭാവമാണ് നിലവില്‍ മുംബൈ ഇന്ത്യന്‍സിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ ചികിത്സ തുടരുകയാണ് അദ്ദേഹം. ബുംറയ്ക്ക് പകരം ദീപക് ചഹറും ട്രെന്‍ഡ് ബോള്‍ട്ടുമാണ് ടീമിന്റെ ബൗളിങ് നിരയ്ക്ക് മുന്നിലുള്ളത്. എന്നാല്‍ ഇരുവര്‍ക്കും ഇതുവരെയും മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാനായിട്ടില്ല.

സ്റ്റാര്‍ ഓപ്പണറായ രോഹിത് ശര്‍മയ്ക്കും ബാറ്റിങ്ങില്‍ താളം കണ്ടെത്തനായിട്ടില്ല. പൂജ്യം, എട്ട് എന്നിങ്ങനെയാണ് കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് രോഹിത് നേടിയത്. ബാറ്റിങ്ങില്‍ മറ്റു താരങ്ങള്‍ക്കും തിളങ്ങാനായിട്ടില്ല.

Content Highlights: Ambati Rayudu suggests batting order shift for Mumbai Indians

dot image
To advertise here,contact us
dot image