വിഘ്‌നേഷിനെ പെട്ടെന്ന് പിൻവലിച്ചത് പാണ്ഡ്യയുടെ തെറ്റായ തീരുമാനം, RCB ക്ക് ഗുണമായി: വിരാട് കോഹ്‌ലി

‘ഇന്നിങ്സിനിടെ മുംബൈയുടെ ഒരു സ്പിന്നറെ അവർ പിൻവലിച്ചിരുന്നു. ഈ നീക്കം കൊണ്ടു മാത്രം ഞങ്ങൾക്ക് 20–25 റൺസ് അധികം ലഭിച്ചിട്ടുണ്ട്'

dot image

മുംബൈ ഇന്ത്യൻസ് –ആർസിബി മത്സരത്തിൽ മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂരിന് ഒരേയൊരു ഓവർ മാത്രം നൽകി പിൻവലിച്ച മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ നീക്കം പാളിയെന്ന് സൂപ്പർ താരം വിരാട് കോഹ്‌ലി . മത്സരത്തിൽ ആർസിബിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ച ഇന്നിങ്സിനുശേഷം സംസാരിക്കുമ്പോഴാണ് വിഘ്നേഷ് പുത്തൂരിനെ പിൻവലിച്ച പാണ്ഡ്യയുടെ തീരുമാനം കാര്യങ്ങൾ ബെംഗളൂരുവിന് അനുകൂലമാക്കിയതായി കോഹ്‌ലി അഭിപ്രായപ്പെട്ടത്.

‘ഇന്നിങ്സിനിടെ മുംബൈയുടെ ഒരു സ്പിന്നറെ അവർ പിൻവലിച്ചിരുന്നു. ഈ നീക്കം കൊണ്ടു മാത്രം ഞങ്ങൾക്ക് 20–25 റൺസ് അധികം ലഭിച്ചിട്ടുണ്ട്. ചെറിയ ബൗണ്ടറികളുള്ള ഇവിടെ പേസ് ബോളർമാരെ കൈകാര്യം ചെയ്യാൻ എളുപ്പമായി' കോഹ്‌ലി കൂട്ടിച്ചേർത്തു.

അതേ സമയം ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. 12 റൺസിനാണ് തോൽവി വഴങ്ങിയത്. അഞ്ചുമത്സരങ്ങൾ കളിച്ച മുംബൈയുടെ അഞ്ചാം തോൽവിയാണ് അത്. അതേ സമയം മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂർ ഇന്നലത്തെ മത്സരത്തിലും ഭേദപ്പെട്ട പ്രകടനം നടത്തി.

ആദ്യ ഓവറിൽ തന്നെ വിക്കറ്റെടുക്കുന്ന മികവ് ഈ മത്സരത്തിലും വിഘ്‌നേഷ് തുടർന്നപ്പോൾ ദേവ്ദത്ത് പടിക്കലിനെ പുറത്താക്കി. ഇതോടെ മത്സരത്തിൽ നിർണായകമായി മാറിയ കൂട്ടുകെട്ട് പൊളിക്കാനും വിഘ്നേഷിന് സാധിച്ചു. 91 റൺസാണ് ദേവ്ദത്ത് പടിക്കലും കോഹ്ലിയും ചേർന്ന് അതുവരെ അടിച്ചുകൂട്ടിയത്.

മത്സരത്തിന്റെ ഒമ്പതാം ഓവറാണ് താരം എറിഞ്ഞത്. പത്തു റൺസാണ് വിട്ടുകൊടുത്തത്. എന്നാൽ പിന്നീട് താരത്തിന് ഓവർ നൽകാൻ ഹാർദിക് പാണ്ഡ്യ തയാറായില്ല. ട്രെന്റ് ബോൾട്ട്, ദീപക് ചഹാർ തുടങ്ങി നാലോവർ എറിഞ്ഞ താരങ്ങളെല്ലാം വലിയ റൺസുകൾ വിട്ടുകൊടുത്തപ്പോഴും വിഘ്‌നേഷിന് രണ്ടാം ഓവർ നൽകാൻ ഹാർദിക് തയ്യാറായില്ല. ആർസിബി ബാറ്റിങ് തീരുംമുൻപേ വിഘ്നേഷിനെ പിൻവലിച്ച മുംബൈ, ഇംപാക്ട് സബ്ബായി രോഹിത് ശർമയെ ഗ്രൗണ്ടിലിറക്കുകയും ചെയ്തു.

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി നാലു മത്സരങ്ങള്‍ കളിച്ച വിഘ്നേഷ് ഇതുവരെ ആറു വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. എന്നിട്ടും താരത്തെ മികച്ച രീതിയിൽ ഉപയോഗിക്കാൻ ഹാർദിക് തയ്യാറാവാത്തത് തോൽവിക്ക് കാരണമാകുന്നുവെന്നും വിമർശനമുണ്ട്.

Content Highlights: virat kolhi on vignesh puthoors early removal decision by hardik pandya

dot image
To advertise here,contact us
dot image