
ഐപിഎൽ മത്സരത്തിനിടെ ഗ്രൗണ്ടിൽ പരസ്പരം ഏറ്റുമുട്ടി ഓസ്‌ട്രേലിയൻ താരങ്ങൾ. ഓസീസ് താരങ്ങളായ ഗ്ലെൻ മാക്‌സ്‌വെൽ , മാർക്കസ് സ്റ്റോയിനിസ്, ട്രാവിസ് ഹെഡ് എന്നിവരാണ് പരസ്പരം ഏറ്റുമുട്ടിയത്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റിങ് ഇന്നിങ്സിലെ ഒമ്പതാം ഓവറിലാണ് സംഭവം.
ഹെഡ് മാക്‌സ്‌വെല്ലിനെ തുടർച്ചയായി സിക്‌സറുകൾ പറത്തിയതോടെയാണ് മൈതാനത്ത് പിരിമുറുക്കം ആരംഭിച്ചത്. മാക്സ്‌വെല്ലിനോട് ഹെഡ് കയർത്തപ്പോൾ ഇടപെടാനെത്തിയ പഞ്ചാബിന്റെ മറ്റൊരു ഓസീസ് താരമായ സ്റ്റോയിനിസിനോടും ഹെഡ് കയർത്തു. പിന്നീട് അംപയർ വന്നാണ് രംഗം ശാന്തമാക്കിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Fight between Travis Head, Maxwell & Stoinis in IPL.
— Hindutva Knight (@KinghtHindutva) April 12, 2025
IPL on peak
#SRHvsPBKS pic.twitter.com/LaiRMAExIC
അതേ സമയം മത്സരത്തിൽ ഹെഡ് ബാറ്റ് കൊണ്ട് മികവ് തെളിയിച്ചു. 37 പന്തിൽ 66 റൺസുമായി തകർപ്പൻ വെടിക്കെട്ട് നടത്തി. മൂന്ന് സിക്‌സറും ഒമ്പത് ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. അഭിഷേക് ശർമ സെഞ്ച്വറിയും നേടി. അഭിഷേക് 55 പന്തിൽ 14 ഫോറും 10 സിക്‌സും അടക്കം 141 റൺസ് നേടി.
ഇരുവരുടെയും മികവിൽ നാല് തുടർതോൽവികളിൽ സീസണിൽ പിറകെ പോയ സൺറൈസേഴ്സ് ഹൈദരാബാദ് ഹൈദരാബാദിന് തിരിച്ചുവരാനും കഴിഞ്ഞു. നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് നാല് തോൽവിയും രണ്ട് ജയവുമായി ചെന്നൈയ്ക്കും മുംബൈയ്ക്കും മുന്നിൽ ഒമ്പതാം സ്ഥാനത്താണ്.
പഞ്ചാബ് സൂപ്പർ കിങ്‌സ് ഉയർത്തിയ 245 റൺസ് വിജയ ലക്ഷ്യം ഒമ്പത് പന്തുകൾ ബാക്കിനിൽക്കെയാണ് മറികടന്നത്. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് 20 ഓവറിൽ 245 റൺസാണ് നേടിയത്. ശ്രേയസ് അയ്യർ 36 പന്തിൽ ആറുവീതം സിക്‌സും ഫോറും അടക്കം 82 റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ പ്രിയാൻഷ് ആര്യ 13 പന്തിൽ 36 റൺസുമായി തിളങ്ങി. പ്രഭ്സിമ്രാൻ 42 റൺസ് നേടിയും നേഹൽ വദ്ഹേര 27 റൺസ് നേടിയും സ്റ്റോയിൻസ് 34 റൺസ് നേടിയും ടോട്ടലിലേക്ക് മികച്ച സംഭാവന നൽകി.
Content Highlights: Fight between Travis Head, Maxwell & Stoinis in IPL.