
ഇന്ത്യൻ പ്രീമിയർ ലീഗ് ടീം സൺറൈസേഴ്സ് ഹൈദരാബാദ് ഉടമയായ കാവ്യ മാരൻ സമൂഹമാധ്യമങ്ങളിൽ നിരവധി തവണ ട്രെന്റിങ് ആയിട്ടുണ്ട്. മത്സരങ്ങൾക്കിടെ തൻ്റെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുമ്പോഴാണ് കാവ്യയെ ക്രിക്കറ്റ് ലോകം ശ്രദ്ധിക്കാറുള്ളത്. തന്റെ ടീമിനെ പ്രോത്സാഹിപ്പിക്കാൻ സ്റ്റേഡിയത്തിൽ എത്താറുള്ള കാവ്യ, ടീം മോശം പ്രകടനമാണ് നടത്തുന്നതെങ്കിൽ ദേഷ്യത്തോടെയും പെരുമാറാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനിടെയിലും കാവ്യ മാരന്റെ വികാരപ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന്റെ ഇന്നിങ്സിനിടെയാണ് കാവ്യ മാരനെ ആദ്യം ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചത്. ചെന്നൈ ഇന്നിങ്സിന്റെ എട്ടാം ഓവറിൽ രവീന്ദ്ര ജഡേജയുടെ നിർണായക ക്യാച്ച് സൺറൈസേഴ്സ് താരം ഹർഷൽ പട്ടേൽ കൈവിട്ടിരുന്നു. ഇതോടെ ഗ്യാലറിയിൽ കാവ്യ മാരൻ തന്റെ കടുത്ത നിരാശ പ്രകടമാക്കി. സൺറൈസേഴ്സ് ഉടമയുടെ വൈകാരിക നിമിഷങ്ങൾ ഉടൻ തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി.
Pavam kavya maran Hahaha 🤣 🤣 🤣 #CSKvsSRH
— VJ WARRIORS (@Vijay_fan_army) April 25, 2025
pic.twitter.com/USvQQhK3Z4
സൺറൈസേഴ്സ് ബാറ്റ് ചെയ്യുന്നതിനിടെയാണ് കാവ്യ മാരൻ വീണ്ടും സമൂഹമാധ്യമങ്ങളിൽ തരംഗമായത്. ഇത്തവണ കമിന്ദു മെൻഡിസായാരുന്നു പ്രതി. 16-ാം ഓവറിൽ നൂർ അഹമ്മദിന്റെ നോബോളിനെ തുടർന്ന് ലഭിച്ച ഫ്രീഹിറ്റ് ബോളിൽ കമിന്ദു മെൻഡിസ് ബിഗ്ഹിറ്റിന് ശ്രമിച്ചെങ്കിലും റൺസെടുക്കാൻ സാധിച്ചില്ല. ഇതോടെ ഗ്യാലറിയിൽ കാവ്യ മാരൻ തന്റെ നിരാശ വീണ്ടും പ്രകടമാക്കി.
The reaction of Kavya Maran was epic. 🤣pic.twitter.com/k3vvxuuOmt
— Mufaddal Vohra (@mufaddal_vohra) April 25, 2025
കഴിഞ്ഞ ഐപിഎല്ലിൽ ഫൈനലിസ്റ്റുകളായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ്. കലാശപ്പോരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് സൺറൈസേഴ്സിന്റെ പ്രകടനം മോശമാകുമ്പോൾ കണ്ണീരണിഞ്ഞ കാവ്യ മാരന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇത്തവണ സൺറൈസേഴ്സിന്റെ പ്രകടനം ഏറെ മോശമാണ്. ഇന്നലെ ചെന്നൈയ്ക്കെതിരായ മത്സരം വിജയിച്ചതോടെ സീസണിൽ മൂന്നാമത്തെ മാത്രം ജയമാണ് സൺറൈസേഴ്സിന് നേടാൻ സാധിച്ചിരിക്കുന്നത്. പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് കാവ്യയുടെ ടീം.
Content Highlights: Kavya Maran became emmotional and trending again