വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

വ്യക്തതക്കുറവുള്ളതിനാൽ വീണ്ടും നിയമോപദേശം തേടുമെന്ന് പൊലീസ്

dot image

തിരുവനന്തപുരം: വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. ജില്ലാ ഗവ. പ്ലീഡർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് നിയമോപദേശം നൽകിയത്. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് നിയമോപദേശം. ഐക്യം തകർക്കാനും മതസ്പർധ വളർത്താനും വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നതിന് കേസെടുക്കാം എന്ന് ഗവ. പ്ലീഡർ വ്യക്തമാക്കി.

അതേസമയം രേഖകൾ മുഴുവൻ പരിശോധിക്കാതെയുള്ള നിയമോപദേശമാണെന്നാണ് പൊലീസിന്റെ വാദം. കേസെടുക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നും വ്യക്തതക്കുറവുള്ളതിനാൽ വീണ്ടും നിയമോപദേശം തേടുമെന്നും പൊലീസ് വ്യക്തമാക്കി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് നിയമപദേശം തേടിയത്.

കഴിഞ്ഞദിവസം കെ ഗോപാലകൃഷ്ണൻ ഉന്നതി സിഇഒ ആയത് ചട്ടംലംഘിച്ചാണെന്നതിന്റെ രേഖകൾ പുറത്തുവന്നിരുന്നു. ഇതിന്റെ എല്ലാ നടപടികളും കൈകൊണ്ടത് ജയതിലകാണെന്നതിനുളള തെളിവുകളും പുറത്തുവന്നിട്ടുണ്ട്. മന്ത്രി കെ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് മത്സരത്തിന്റെ തയ്യാറെടുപ്പുകൾക്കിടെയാണ് ഗോപാലകൃഷ്ണന്റെ ഫയൽ നീക്കം നടന്നതെന്നാണ് വിവരം. അതുകൊണ്ടുതന്നെ ഇക്കാര്യം മന്ത്രി അറിഞ്ഞില്ല. മുഖ്യമന്ത്രിയും ഇക്കാര്യം അറിഞ്ഞിരുന്നില്ല.

ഉത്തരവിറക്കാൻ മുൻകൈ എടുത്തത് ജയതിലക് ഐഎഎസ് ആയിരുന്നു. ഇതിനായി ഉന്നതിയുടെ നിലവിലെ ഫയൽ മറച്ചുവെച്ച് പുതിയ ഫയലുണ്ടാക്കി. ഈ ഫയൽ നീക്കിയ ദിവസം തന്നെ ഉത്തരവും ഇറങ്ങി. ഫയൽ തുടങ്ങിയത് മാർച്ച് 16 ന് ഉച്ചയ്ക്ക് 1.07നാണ്. ഉച്ചയ്ക്ക് ശേഷം 3.07 ന് ഫയലിൽ തീരുമാനമാകുന്നുണ്ട്. റൂൾസ് ഓഫ് ബിസിനസ് ചട്ടം ലംഘിച്ചാണ് ഗോപാലകൃഷ്ണനെ നിയമിച്ചുളള ഈ ഉത്തരവ് ഇറങ്ങിയത്. മന്ത്രിയോ ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രിയോ ഉത്തരവിറക്കേണ്ട ഫയലിൽ ആരും അറിയാതെ ജയതിലക് നേരിട്ട് ഉത്തരവിറക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Content Highlight: FIR can be registered against K Gopalakrishnan in whatsapp group controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us