
നൂറടി നീളമുള്ള ലിമോ..വിചിത്രമായി മതോന്നേണ്ട കാര്യമില്ല, സംഗതി സത്യമാണ്. ജേ ഒഹ്ര്‍ബെര്‍ഗ് എന്ന അങ്ങേയറ്റം കഴിവുള്ള കാര്‍ കസ്റ്റമൈസര്‍ ആണ് നൂറടി നീളമുള്ള കാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മിക്കുക മാത്രമല്ല മറ്റു നിരവധി വിശേഷണങ്ങളും പ്രത്യേകതകളും ഉള്ളതാണ് ഈ കാര്‍.
26 വീലുകളുള്ള സൂപ്പര്‍ ലിമോ കാറുകള്‍ രണ്ട് എന്‍ജിനുകളാണ് ഉപയോഗിക്കുന്നത്. രണ്ട് അറ്റങ്ങളിലായിട്ടാണ് ഇത് വച്ചിരിക്കുന്നത്. കാറില്‍ സ്വിമ്മിങ് പൂള്‍, ഹെലിപാഡ്, മിനി ഗോള്‍ഫ് കോഴ്‌സ്, റഫ്രിജറേറ്റര്‍, ടെലിഫോണ്‍ സൗകര്യങ്ങള്‍ എന്നിവ ഈ കാറിലുണ്ട്, ഇതിനുപുറമേ 75 പേര്‍ക്ക് കാറില്‍ സുഗമമായി സഞ്ചരിക്കാം.അധികം ആളുകള്‍ക്ക് കാറില്‍ സുഗമമായി സഞ്ചരിക്കാം.
അമേരിക്കല്‍ സ്വപ്‌നം എന്നാണ് മോഡലിന് നല്‍കിയിരിക്കുന്ന പേര്. ഈ മോഡലില്‍ ആദ്യം പുറത്തിറങ്ങിയ കാര്‍ 60 അടി നീളമുള്ളതായിരുന്നു. 2022ല്‍ ഇത് നൂറാക്കി ദീര്‍ഘിപ്പിക്കുകയായിരുന്നു. 1986ല്‍ ആണ് അമേരിക്കന്‍ സ്വപ്‌നത്തിന്റെ ആദ്യ മോഡല്‍ പുറത്തിറങ്ങുന്നത്.
Content Highlights: World's Longest Car Restored, Now Has A Swimming Pool And Helipad