കനത്ത മഴയത്ത് പോലും ഉപയോഗിക്കാം, ബാറ്ററി 8000 mAh, 50 MP കാമറ, വിലയും കുറവ്; വിപ്ലവം സൃഷ്ടിക്കാൻ ഹോണർ

2 ശതമാനം ബാറ്ററിയില്‍ 16.5 മണിക്കൂർ വരെ ഫോൺ സ്റ്റാൻഡ്ബൈ നൽകും

dot image

വിപണിയിൽ വിപ്ലവം സൃഷ്ടിക്കാനായി ചൈനീസ് ഫോൺ നിർമാതാക്കളായ ഹോണർ. കമ്പനിയുടെ ഏറ്റവും പുതിയ ഫോണായ ഹോണർ പവർ കഴിഞ്ഞ ദിവസം ചൈനയിൽ ലോഞ്ച് ചെയ്തു. 66 W വയർഡ് ചാർജർ സപ്പോർട്ട് ചെയ്യുന്ന 8000 mAh ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ആറ് വർഷത്തെ ഈടുള്ള ബാറ്ററി ഒറ്റ ചാർജിൽ 25 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകുമെന്നാണ് അവകാശപ്പെടുന്നത്. 2 ശതമാനം ബാറ്ററിയില്‍ 16.5 മണിക്കൂർ വരെ ഫോൺ സ്റ്റാൻഡ്ബൈ നൽകും.

360 ഡിഗ്രി വാട്ടർപ്രൂഫ് ബിൽഡ് ആണ് ഫോണ്‍. ഹാൻഡ്സെറ്റ് വെള്ളത്തിൽ മുക്കിയാൽ പോലും പ്രശ്‌നം സംഭവിക്കില്ലെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. കനത്ത മഴയിൽ പോലും ഹോണർ പവർ ഉപയോഗിക്കാൻ സാധിക്കും. മഴയാണെങ്കിൽ പോലും ഫോൺ കൃത്യതയോടെ ടച്ച് ഇൻപുട്ടിനോട് പ്രതികരിക്കുന്നതിന് AI റെയിൻ ടച്ച് സവിശേഷതയും ഫോണിന് നൽകിയിട്ടുണ്ട്.

സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റുമായി എത്തുന്ന ഫോൺ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 9.0 ലാണ് പ്രവർത്തിക്കുന്നത്. 12 ജിബി റാമും 512 ജിബി സ്റ്റോറേജും ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. നെറ്റ്‌വർക്ക് ദുർബലമാവുന്ന അവസ്ഥയിൽ ഫോണിലെ ആശയവിനമയം കൂടുതൽ ശക്തമാക്കുന്നതിന് കമ്പനി സ്വയം വികസിപ്പിച്ച C1+ കമ്മ്യൂണിക്കേഷൻ ചിപ്പും ഫോണിന്റെ പ്രത്യേകതയാണ്.

ഫോണിന്റെ ടോപ്പ് മെമ്മറി വേരിയന്റ് ബീഡൗവിന്റെ ടു-വേ സാറ്റലൈറ്റ് ടെക്സ്റ്റ് മെസേജിങും വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന് വേരിയന്റ് ആയിട്ടാണ് ഫോൺ എത്തുന്നത്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ചൈനീസ് യുവാൻ 1,999 (ഏകദേശം 23,000 രൂപ) ആണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 2,199 ചൈനീസ് യുവാനും(ഏകദേശം 25,000 രൂപ), 12 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡലിന് 2,499 ചൈനീസ് യുവാനും (ഏകദേശം 30,000 രൂപ) ആണ് വില.

ഡെസേർട്ട് ഗോൾഡ്, ഫാന്റം നൈറ്റ് ബ്ലാക്ക്, സ്‌നോ വൈറ്റ് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാവുക, 120Hz റിഫ്രഷ് റേറ്റും എച്ച്ഡിആർ പിന്തുണയുമുള്ള 6.78 ഇഞ്ച് 1.5K (1,224x2,700 പിക്‌സലുകൾ) അമോൾഡ് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്.

f/1.95 അപ്പേർച്ചറും OIS പിന്തുണയുമുള്ള 50-മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 5-മെഗാപിക്‌സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഹോണർ പവറിൽ ഉള്ളത് മുൻവശത്ത് f/2.45 അപ്പേർച്ചറുള്ള 16-മെഗാപിക്‌സൽ ക്യാമറയും നൽകിയിട്ടുണ്ട്

ബ്ലൂടൂത്ത് 5.3, ജിപിഎസ്, ബീഡോ, ഗ്ലോനാസ്, ഗലീലിയോ, എൻഎഫ്സി, ഒടിജി, വൈ-ഫൈ 802.11 എ/ബി/ജി/എൻ/എസി/എക്‌സ്/ബിഇ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റിക്കായി നൽകിയിരിക്കുന്നത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഹോണർ പവറിന്റെ പ്രത്യേകതയാണ്.

Content Highlights: Honor Power Launched With AI rain touch feature and 8000mAh Battery Price and Specifications

dot image
To advertise here,contact us
dot image