വഖഫ് എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്നത് എന്താണ്? സവിശേഷമായ ഒരു മതവിഭാഗവുമായി ബന്ധപ്പെട്ട ഒരു സംവിധാനം എന്നതിനപ്പുറം വർത്തമാന ഇന്ത്യയിൽ ഏറെ സങ്കീർണമായ ഒരു രാഷ്ട്രീയ വിഷയം കൂടിയാണ് വഖഫ്.
മുനമ്പം പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും വഖഫ് എന്ന പദം ഒരു പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. വഖഫ് എന്നാൽ എന്തോ ഭീകരതയാണെന്ന വ്യാജപൊതുബോധ നിർമ്മിതിക്കുള്ള ശ്രമങ്ങൾ ഒരുവശത്ത് നടക്കുന്നു. മറുവശത്ത് മുനമ്പത്തും തലപ്പുഴയിലും ഏറ്റവുമൊടുവിൽ ചാവക്കാടുമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ വഖഫ് ബോർഡിന്റെ നടപടികൾ പൊതുജനങ്ങളെ ആശങ്കയിലാക്കുന്നു. സർക്കാരിനെ സംബന്ധിച്ചിടത്തോളം തൊട്ടാൽ കൈമുറിയുമെന്നുറപ്പുള്ള ഇരുതല മൂർച്ചയുള്ള വാളാണ് നിലവിൽ വഖഫ്.
വഖഫ് എന്നാൽ കിരാതമാണെന്നാണ് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി കഴിഞ്ഞദിവസം പറഞ്ഞുവെച്ചത്. വഖഫ് ബോർഡ് നടത്തുന്നത് ലാന്റ് ജിഹാദാണെന്നാണ് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ കഴിഞ്ഞ ദിവസം പറഞ്ഞത്. വഖഫ് ഭീകരത എന്ന തരത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള വിദ്വേഷ പ്രചരണങ്ങളും രാജ്യത്തുടനീളം നടന്നുവരുന്നുണ്ട്. യഥാർത്ഥത്തിൽ എന്താണീ വഖഫ് എന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
ഏറ്റവും ലളിതമായി പറഞ്ഞാൽ മുസ്ലീം ജനസമൂഹത്തിന്റെ ഒരു ദാനരീതിയാണ് വഖഫ്. സ്വന്തം സ്വത്തുക്കൾ അതെന്തായാലും പരിപൂർണ്ണമായി ദൈവത്തിന് സമർപ്പിക്കാൻ ഒരു വിശ്വാസിക്ക് സാധിക്കും. ഇങ്ങനെ സമർപ്പിക്കുന്നതിനെയാണ് വഖഫ് എന്ന് പറയുന്നത്. ഇത്തരത്തിൽ വിശ്വാസികൾ സമർപ്പിക്കുന്ന സ്വത്തുക്കളുടെ സംരക്ഷകരാണ് വഖഫ് ബോർഡ്. വഖഫിനായി നൽകുന്ന സ്വത്തുക്കൾ പിന്നീടൊരിക്കലും തിരികെ എടുക്കാൻ ആകില്ലെന്നതാണ് പ്രത്യേകത. മതപരമായതോ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായതോ ആയ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ ഈ സ്വത്തുക്കൾ വഖഫ് ബോർഡുകൾക്കായാലും ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇത്തരം സ്വത്തുക്കളിൽ നിന്ന് എന്തെങ്കിലും വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ അതും നേരത്തെ പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാനാകു. മുസ്ലിംകളുടെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, ഖബറിടങ്ങൾ, സൂഫി ദർഗകൾ എന്നിവയെല്ലാം സംരക്ഷിക്കപ്പെട്ടുവരുന്നത് ഈ വഖഫ് തത്ത്വം അനുസരിച്ചാണ്.
ഇന്ത്യയിലെ എല്ലാ മതങ്ങൾക്കും തങ്ങളുടെ സ്ഥാപനങ്ങൾ നിർമിക്കാനും പരിപാലിക്കാനും അവകാശമുണ്ട്. ഇതിനായ് സർക്കാർ പിന്തുണയുള്ള പല സംവിധാനങ്ങളും പ്രവർത്തിക്കുന്നുമുണ്ട്. ഹിന്ദു മതത്തിൽ വിവിധ മത എൻഡോവ്മെന്റ് നിയമങ്ങൾ അനുസരിച്ച് ദേവസ്വം ബോർഡ് അടക്കമുള്ള സംവിധാനങ്ങളാണ് ഇക്കാര്യങ്ങൾ നിർവഹിച്ചുവരുന്നത്. സിഖ് സമുദായത്തിന് ഗുരുദ്വാര നടത്തിപ്പിന് പ്രത്യേക നിയമമുണ്ട്. വിവിധ ക്രൈസ്തവ സഭകൾ ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് അവരുടെ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പരിപാലിക്കുന്നു. ഇതിനു സമാനമായി മുസ്ലിംകൾക്കിടയിൽ നിലനിൽക്കുന്ന സംവിധാനമാണ് വഖഫ് ബോർഡ്. ഇത് പ്രവർത്തിക്കുന്നത് 1995ലെ വഖഫ് നിയമ പ്രകാരമാണ്.
ഡൽഹി സുൽത്താന്മാരുടെ ഭരണ കാലത്ത് തന്നെ വഖഫ് ആചാരങ്ങൾ നമുക്ക് കാണാൻ സാധിക്കും. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു ഔപചാരിക നിയമം കൊണ്ടുവരുന്നത് ബ്രിട്ടീഷുകാരാണ്. 1913 ൽ ചില റെഗുലേഷൻസ് മുന്നോട്ടുവെക്കുന്നു. പിന്നീട് 1923 ൽ മുസൽമാൻ വഖഫ് ആക്ട് ബ്രിട്ടീഷ് ഇന്ത്യയിൽ നിലവിൽ വരുന്നു. സ്വതന്ത്ര ഭാരത്തതിലും വഖഫ് നിയമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. 1954 ൽ ദ സെൻട്രൽ വഖഫ് ആക്ട് എന്ന നിയമം കൊണ്ടുവരുന്നതോടുകൂടി വഖഫുമായി ബന്ധപ്പട്ട കാര്യങ്ങൾ എല്ലാം ഡോക്യുമെന്റ് ചെയ്യപ്പെട്ടു തുടങ്ങി. 1954 ലെ ഈ നിയമ പ്രകാരം വഖഫ് സ്വത്തുക്കളുടെ പരിപാലനത്തിനും നിയന്ത്രണങ്ങൾക്കുമായി സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും സ്റ്റാറ്റ്യൂട്ടറി ബോഡികൾ നിയമിതമായി. അങ്ങനെ നിലവിൽ വന്നതാണ് സംസ്ഥാന വഖഫ് ബോർഡുകൾ.
1995 ൽ പുതിയ നിയമം അന്നത്തെ കോൺഗ്രസ് സർക്കാർ കൊണ്ടുവന്നു. ഇതാണ് വഖഫ് ആക്ട് ഓഫ് 1995 എന്നറിയപ്പെടുന്ന ഇപ്പോൾ നിലവിലുള്ള നിയമം. ഈ നിയമത്തിൽ 2013 ലെ മൻമോഹൻ സിംഗ് സർക്കാർ ഭേദഗതി കൊണ്ടുവന്നിട്ടുമുണ്ട്
ഈ ബോർഡുകളെ ഏകോപിപ്പിക്കാനായി കേന്ദ്ര തലത്തിൽ സെൻട്രൽ വഖഫ് കൗൺസിലും നിലവിൽ വന്നു. 1954 ലെ ഈ നിയമത്തെ എടുത്തി മാറ്റി 1995 ൽ പുതിയ നിയമം അന്നത്തെ കോൺഗ്രസ് സർക്കാർ കൊണ്ടുവന്നു. ഇതാണ് വഖഫ് ആക്ട് ഓഫ് 1995 എന്നറിയപ്പെടുന്ന ഇപ്പോൾ നിലവിലുള്ള നിയമം. ഈ നിയമത്തിൽ 2013 ലെ മൻമോഹൻ സിംഗ് സർക്കാർ ഭേദഗതി കൊണ്ടുവന്നിട്ടുമുണ്ട്.
32 വഖഫ് ബോർഡുകളാണ് കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിവിധ സംസ്ഥാനങ്ങളിലുമായി ഇന്ന് ഇന്ത്യയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതിൽതന്നെ സുന്നി-ഷിയ വിഭാഗങ്ങൾക്ക് പ്രത്യേകം ബോർഡുകളും ചില സംസ്ഥാനങ്ങളിൽ കാണാൻ കഴിയും. ഇത്തരം ബോർഡുകളുടെ കീഴിൽ ആകെ 8.7 ലക്ഷം സ്വത്തുക്കൾ ഉണ്ടെന്നാണ് പറയുന്നത്. അതിൽ ഭൂമി തന്നെ 9.4 ലക്ഷം ഏക്കർ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 1.2 ലക്ഷം കോടി രൂപയുടെ സ്വത്തുക്കൾ വഖഫ് ബോർഡുകളുടെ നിയന്ത്രണത്തിലാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇന്ത്യൻ റയിൽവേയ്ക്കും ഇന്ത്യൻ ആർമിക്കും ശേഷം ഏറ്റവും കൂടുതൽ ഭുമിയുള്ളത് വഖഫിനാണെന്ന വാർത്തകളും നമ്മൾ കേട്ടതാണ്, എന്നാൽ ഇത് വഖഫിനെതിരായ പൊതു ബോധം സൃഷ്ടിക്കാനുളള കള്ള പ്രചാര വേലയാണെന്നാണ് ബോർഡ് പറയുന്നത്. വഖഫ് ബോർഡുകൾക്ക് സ്വത്തുക്കളുടെ ഉടമസ്ഥാവകാശം ഇല്ലെന്നും സ്വത്തുക്കളുടെ പരിപാലന ചുമതല മാത്രമാണെന്നുമാണ് മറുവാദമായി വഖഫ് മുന്നോട്ട് വെക്കുന്നത്.
വഖഫ് ഭൂമി വാണിജ്യപരമായി വിനിയോഗിച്ച് വലിയ തോതിൽ സ്വത്ത് സമ്പാദിക്കുന്നു എന്ന വിഷയമാണ് ബിജെപി പ്രധാനമായും ഉയർത്തികൊണ്ടുവന്നത്. വഖഫ് സ്വത്തുക്കൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ളതാണെങ്കിലും പലതും ലാഭാധിഷ്ഠിത പ്രവർത്തനങ്ങൾക്കായി പുനർനിർമ്മിച്ചിരിക്കുന്നു. നിരവധി സന്ദർഭങ്ങളിൽ, വഖഫ് ഭൂമി വാണിജ്യ ആവശ്യങ്ങൾക്കായി സ്വകാര്യ സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകിയിട്ടുണ്ട്. ഇത് ഒരു ചാരിറ്റബിൾ എൻഡോവ്മെന്റായി ഉദ്ദേശിച്ചതിനെ വരുമാനം ഉണ്ടാക്കുന്ന ഒരു സംരംഭമാക്കി മാറ്റി. ഇത്തരം ആചാരങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ആശയത്തെ തുരങ്കം വയ്ക്കുന്നുവെന്നും മതത്തിന്റെ പേരിൽ അന്യായമായി സമ്പത്ത് ശേഖരിക്കുന്നതിലേക്ക് നയിക്കുമെന്നുമാണ് വഖഫിന് എതിരായി ഉയരുന്ന വാദങ്ങൾ. അതോടൊപ്പം ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് വഖഫും മറ്റ് പലരുമായി നടക്കുന്ന നിയമ പോരാട്ടങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പുതിയ ഭേദഗതി പ്രകാരം കൃത്യമായ രേഖകൾ വച്ചുകൊണ്ടുമാത്രമേ വഖഫിന് ഭൂമി ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂ. വഖഫ് നിയമത്തിന്റെ സെക്ഷൻ 3(ആർ) ആ്ണ് മറ്റൊന്ന്. 3(ആർ) പ്രകാരം ഏതൊരുവ്യക്തിക്കും ഏതൊരു സ്വത്തും വഖഫ് സ്വത്താക്കി മാറ്റാൻ സാധിക്കും. എന്നാൽ പുതിയ ഭേദഗതിയിൽ നിയമത്തിൽ മാറ്റം കൊണ്ടുവരികയാണ്. ഇനിമുതൽ ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും ഇസ്ലാം മതം അനുസരിച്ച് ജീവിക്കുന്ന ആൾക്ക് മാത്രമേ സ്വത്തുക്കൾ വഖഫ് ആക്കി മാറ്റാൻ സാധിക്കുകയുള്ളൂ
ഇത്തരം കാര്യങ്ങൾക്കുള്ള പരിഹാരം എന്ന നിലയ്ക്കാണ് പുതിയ ഭേദഗതി അവതരിപ്പിക്കുന്നത് എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. വഖഫ് ഭേദഗതി ബിൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. വഖഫ് നിയമത്തിന്റെ സെക്ഷൻ 3 (ഐ) പ്രകാരം ഒരു പ്രോപ്പർട്ടി വഖഫ് ആക്കി മാറ്റാൻ ഓറൽ അഥവാ വാക്കാലുളള ഉടമ്പടി മതിയാകും. എന്നാൽ ഇത്തരം സ്വത്തുക്കളിൽ പിന്നീടുണ്ടാകുന്ന തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കാൻ രേഖകളുടെ അഭാവം വല്യപ്രശ്നമായി വരും. ഇത്തരം തർക്കങ്ങൾ വഖഫുമായി ബന്ധപ്പെട്ട് നിരവധി നടക്കുന്നുമുണ്ട്. എന്നാൽ പുതിയ ഭേദഗതി പ്രകാരം കൃത്യമായ രേഖകൾ വച്ചുകൊണ്ടുമാത്രമേ വഖഫിന് ഭൂമി ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂ. വഖഫ് നിയമത്തിന്റെ സെക്ഷൻ 3(ആർ) ആ്ണ് മറ്റൊന്ന്. 3(ആർ) പ്രകാരം ഏതൊരുവ്യക്തിക്കും ഏതൊരു സ്വത്തും വഖഫ് സ്വത്താക്കി മാറ്റാൻ സാധിക്കും. എന്നാൽ പുതിയ ഭേദഗതിയിൽ നിയമത്തിൽ മാറ്റം കൊണ്ടുവരികയാണ്. ഇനിമുതൽ ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും ഇസ്ലാം മതം അനുസരിച്ച് ജീവിക്കുന്ന ആൾക്ക് മാത്രമേ സ്വത്തുക്കൾ വഖഫ് ആക്കി മാറ്റാൻ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ കൃത്യമായി രേഖകളുള്ള അയാളുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിയുന്ന സ്വത്തുക്കൾ മാത്രമേ ഇനിമുതൽ വഖഫ് ആക്കി മാറ്റാൻ സാധിക്കുകയുള്ളൂ. നിലവിലെ നിയമത്തിൽ സെക്ഷൻ 3( ആർ) തന്നെ പറയുന്ന മറ്റൊരു കാര്യമാണ് waqf by use മതപരവും ഭക്തി പരവും ജീവകാരുണ്യപ്രവർത്തനങ്ങൾക്കുമായി കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന സ്വത്തുക്കൾ വഖഫ് ആക്കി മാറ്റാം എന്നതാണ് ഈ നിയമം. എന്നാൽ പുതിയ ഭേദഗതിയിൽ ഈ ക്ലോസ് എടുത്തുകളയുകയാണ്. ഇത്തരം പല കർശന നിയന്ത്രണങ്ങളാണ് പുതിയ ഭേദഗതി മുന്നോട്ടുവെക്കുന്നത്.
എന്നാൽ ബിജെപി സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ വഖഫ് സമ്പത്ത് സംരക്ഷിക്കാനുള്ള മുസ്ലിംകളുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നതാണ് ബില്ലിനെ എതിർക്കുന്നവർ പറയുന്ന പ്രധാന പ്രശ്നം. ഏത് മത വിഭാഗത്തിന്റെയും മത എൻഡോവ്മെന്റ് നിയമങ്ങൾ ഭേദഗതിചെയ്യേണ്ടത്, അതത് സമുദായങ്ങൾ ആവശ്യപ്പെടുമ്പോഴും സമുദായങ്ങളെ പൂർണ വിശ്വാസത്തിലെടുത്തുമാണ്. ചർച്ചുകളുടെയും ക്ഷേത്രങ്ങളുടെയും ഗുരുദ്വാരകളുടെയും പരിപാലന ഉത്തരവാദിത്തത്തിൽ ഇല്ലാത്ത നിബന്ധനകളാണ് വഖഫ് ഭേദഗതിയിൽ നിർദേശിക്കുന്നത്. അത് എല്ലാ മത വിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കണമെന്ന ഭരണഘടനാ തത്ത്വം ലംഘിക്കുന്നു എന്നതാണ് വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധം ഉയർത്തുന്നവർ പറയുന്നത്.
Content Highlights: What is Waqf? What is Waqf Board?|